ദാരിദ്രം; 8 മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു; അമ്മ വിറ്റത് 800 രൂപയ്ക്ക്; വില്‍പന പിതാവ് അറിയാതെ

Must Read

 

ഒഡീഷയിലെ മായുര്‍ബഞ്ചില്‍ കരാമി മുര്‍മു എന്ന ഗോത്ര യുവതി 8 മാസം പ്രായമായ പെണ്‍കുഞ്ഞിനെ 800 രൂപയ്ക്ക് വിറ്റു. സംഭവത്തില്‍ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിന്റെ പിതാവ് അറിയാതെയായിരുന്നു വില്പന. ഇയാള്‍ തമിഴ്‌നാട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കൂലിവേല ചെയ്യുകയാണ്. കുഞ്ഞ് മരിച്ചുപോയി എന്നാണ് ഭര്‍ത്താവിനോട് കരാമി പറഞ്ഞിരുന്നത്. കുഞ്ഞിനെ വിറ്റു എന്ന് അയല്‍വാസികള്‍ അറിയിച്ചതോടെ ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു.

രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതില്‍ കരാമിയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നു. ദാരിദ്ര്യത്തില്‍ പെണ്‍കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്കയിലാണ് അയല്‍വാസിയുടെ സഹായത്തോടെ താന്‍ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ പൊലീസ് വീണ്ടെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This