രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി; അയോഗ്യത തുടരും; ഹര്‍ജി ഹൈക്കോടതി തള്ളി

Must Read

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദേഹം പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനായി. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This