മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്ന് ആരോപണം; ദളിതി യുവാക്കളുടെ മുഖത്ത് കരി പുരട്ടി;, ചെരിപ്പുമാല അണിയിച്ചു;ചെളി തീറ്റിച്ചതായും റിപ്പോര്‍ട്ട്

Must Read

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ആക്രമണം. യുവാക്കളുടെ മുഖത്ത് അക്രമികള്‍ കരി പുരട്ടി. ചെരിപ്പുമാല അണിയിക്കുകയും യുവാക്കളെ തെരുവുകളിലൂടെ നടത്തുകയും ചെയ്തു. അതേസമയം യുവാക്കളെ കൊണ്ട് ചെളി തീറ്റിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 30 ന് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വിവരം പുറത്തറിയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ്. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ഒരു മുസ്ലീം കുടുംബത്തിലെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. യുവാക്കള്‍ ഗ്രാമത്തിലെ മുസ്ലീം പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, അത് ചിത്രീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This