‘എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്, അതുകൊണ്ട് ഞാനും ഹിന്ദുവാണ്; ഞാനിപ്പോള്‍ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’; പബ്ജിയിലൂടെ പ്രണയത്തിലായ പാക് യുവതി പറയുന്നു

Must Read

പബ്ജിയിലൂടെ പ്രണയത്തിലായ സച്ചിന്‍ മീനയും പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദറും പുതു ജീവിതം ആരംഭിക്കാനൊരുങ്ങുകയാണ്. ‘എന്റെ ഭര്‍ത്താവ് ഹിന്ദുവാണ്. അതുകൊണ്ട് ഞാനും ഹിന്ദുവാണ്. ഞാനിപ്പോള്‍ ഇന്ത്യക്കാരിയെന്ന് എനിക്ക് തന്നെ തോന്നുന്നു’- സീമ എന്‍ഡിടിവിയോട് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിനെ തേടി തന്റെ നാല് കുട്ടികളുമായാണ് ഇന്ത്യയിലെത്തിയത്. ഇവരെ അനധികൃതമായി താമസിപ്പിച്ചതിനാണ് സമീയും സച്ചിനും ജൂലൈ നാലിന് അഴിക്കുള്ളിലായത്.

നേപ്പാളിലൂടെയാണ് സീമ ഗുലാം ഹൈദര്‍ ഗ്രേറ്റര്‍ നോയ്ഡയിലുള്ള സച്ചിനെ കാണാനെത്തിയത്. പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ചാറ്റ് ചെയ്യാനാരംഭിക്കുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.

പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് ദുബായിലേക്ക് എത്തുകയും അവിടെ നിന്ന് 11 മണിക്കൂര്‍ ഉറങ്ങാതെ കാത്തിരുന്ന് നേപ്പാളിലേക്ക് പറക്കുകയുമായിരുന്നു സീമ. നേപ്പാളിലെ പൊഖാരയില്‍ സച്ചിന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഇരുവരും അവിടെ വച്ച് വിവാഹതിരായി. വിവാഹത്തിന് ശേഷം സീമ പാകിസ്താനിലേക്ക് തിരികെ മടങ്ങി. സച്ചിന്‍ ഇന്ത്യയിലേക്കും.

ഭര്‍ത്താവുമായി അസ്വാരസ്യങ്ങള്‍ ആരംഭിച്ചതോടെ സീമ തന്റെ പേരില്‍ പാകിസ്താനിലുള്ള ഭൂമി 12 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ആ പണമുപയോഗിച്ച് നോപ്പാള്‍ വീസ സ്വന്തമാക്കുകയും ചെയ്തു. പിന്നാലെ നാല് മക്കളെയും കൂട്ടി ദുബായി വഴി വീണ്ടും നേപ്പാളിലെത്തി. അവിടെ കുറച്ച് ദിവസം തങ്ങിയ ശേഷം കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബസ് കയറി. മെയ് 13ന് സീമ ഗ്രേറ്റര്‍ നോയിഡയിലെത്തി. അവിടെ സീമയെയും മക്കളേയും താമസിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ സച്ചിന്‍ ഒരുക്കിയിരുന്നു.

 

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This