ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊന്നു

Must Read

ഛപ്ര: ബിഹാറിലെ ഛപ്രയില്‍ ഭര്‍ത്താവിനെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് കുത്തിക്കൊന്നു. അലംഗീര്‍ അന്‍സാരിയാണ് (45) കൊല്ലപ്പെട്ടത്. മൂവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്ന അന്‍സാരി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ബിഹാറിലെ വീട്ടിലെത്തിയത്. ആദ്യ ഭാര്യ സല്‍മയും ഇപ്പോഴത്തെ ഭാര്യ ആമിനയും ഡല്‍ഹിയിലായിരുന്നു. നാട്ടിലെത്തിയ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രണ്ടു സ്ത്രീകളും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. അന്‍സാരിയെ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും പിന്നീട് പറ്റ്‌ന മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. പറ്റ്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This