തൊപ്പി ഉടന്‍ മാറ്റണം; മതാനുഷ്ഠാനങ്ങള്‍ വീട്ടില്‍ മതി; പൊതുസ്ഥലത്തു പാടില്ല; യുവതി ദേഷ്യത്തില്‍ കണ്ടക്ടറോട് പറഞ്ഞു; വീഡിയോ വൈറല്‍

Must Read

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) ബസ് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാര്‍ ജോലിയുടെ ഭാഗമായുള്ള യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നു യുവതി ആവര്‍ത്തിക്കുന്നതു വിഡിയോയില്‍ കേള്‍ക്കാം. പ്രചരിക്കുന്ന വിഡിയോയില്‍ കണ്ടക്ടറുടെ മുഖം മാത്രമേയുള്ളൂ, യുവതിയെ കാണാനില്ല. സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍, മതാനുഷ്ഠാനങ്ങള്‍ വീട്ടില്‍ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി കര്‍ക്കശമായി പറയുന്നുണ്ട്.

”ഞാന്‍ വര്‍ഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്” എന്നു കണ്ടക്ടര്‍ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തില്‍ തന്നെയായിരുന്നു. തര്‍ക്കം നീണ്ടപ്പോള്‍ കണ്ടക്ടര്‍ തൊപ്പി തലയില്‍നിന്ന് ഊരിയെടുത്ത് പാന്റ്‌സിന്റെ പോക്കറ്റിലിടുന്നതും വിഡിയോയിലുണ്ട്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This