നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക് മെയില്‍;ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ പീഡനത്തെ തുടര്‍ന്ന് 22 കാരന്‍ തൂങ്ങി മരിച്ചു

Must Read

 

ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടര്‍ന്ന് 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാര്‍ത്ഥി തേജസാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വായ്പാ ആപ്പുകളില്‍ നിന്ന് പണം കടം വാങ്ങി തേജസ് സുഹൃത്തിന് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. മകന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അവര്‍ ബ്ലാക്ക് മെയില്‍ ചെയ്തതായി തേജസിന്റെ പിതാവ് ആരോപിച്ചു. ഇത്തരത്തിലുള്ള പീഡനം സഹിക്കാന്‍ കഴിയാതെയാണ് മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറയുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ വായ്പാ ആപ്പുകളില്‍ നിന്ന് തേജസ് 30,000 ലോണ്‍ എടുത്തിരുന്നു. സുഹൃത്ത് മഹേഷ് വേണ്ടിയായിരുന്നു ലോണ്‍. മഹേഷ് പണം നല്‍കാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇഎംഐ അടയ്ക്കാന്‍ തേജസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പലിശയും ലേറ്റ് ഫീസും ഉള്‍പ്പെടെ 45,000 രൂപയോളം തിരികെ നല്‍കേണ്ടി വന്നു.

ലോണ്‍ കമ്പനികളുടെ ഭീഷണി വര്‍ധിച്ചതോടെ ബന്ധുവില്‍ നിന്ന് കടം വാങ്ങി ഇഎംഐ അടച്ചു. പിന്നീട് ഈ കടം തീര്‍ക്കാന്‍ പുതിയൊരു ലോണ്‍ എടുക്കേണ്ടിവന്നു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ ആപ്പുകളുടെ പ്രതിനിധികള്‍ തേജസിനെ വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തുടര്‍ന്നാണ് തേജസ് ആത്മഹ്ത്യ ചെയ്തത്.

 

Latest News

സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ ചാണ്ടിയുമായി ഒത്തുകളിച്ച് ! പ്രവർത്തകരെ വിഡ്ഢികളാക്കി !സിപിഎം തലയൂരിയ സമര ഒത്തുതീര്‍പ്പിന് പിന്നിൽ ജോൺ ബ്രിട്ടാസ് ! ഇടതിനായി എൻകെ പ്രേമചന്ദ്രനും ,യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും...

കൊച്ചി : സമരത്തിന് പോകുന്ന പ്രവർത്തകരെയും അണികളെയും സിപിഎം നേതാക്കളെയും പാർട്ടി നേതൃത്വം ചതിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! സോളാര്‍ സമരത്തിൽ സിപിഎം ഉമ്മൻ...

More Articles Like This