സര്‍ക്കാര്‍ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല; പ്രൊഫ ടിജെ ജോസഫ്

Must Read

കൊച്ചി: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് പ്രൊഫ ടിജെ ജോസഫ്. തന്നെ കൊലപ്പെടുത്തിയേക്കുമെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടും സംരക്ഷണം നല്‍കിയില്ല. തനിക്ക് നഷ്ടപരിഹാരം തരാനുള്ള ബാധ്യത സര്‍ക്കാരിനാണ്. കോടതി നേരത്തെ ഉത്തരവിട്ട എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പോലും ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈ വെട്ടാന്‍ തീരുമാനം എടുത്തവര്‍ ഇപ്പോഴും കാണാമറയത്താണെന്ന് പ്രൊഫ ടിജെ ജോസഫ് പറഞ്ഞു. കേസില്‍ ശിക്ഷിക്കപ്പെട്ടത് ഏറ്റവും അറ്റത്തെ കണ്ണികള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രൊഫസര്‍ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപുലര്‍ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്. കേസിലെ ആറ് പ്രതികളുടെ ശിക്ഷയാണ് കൊച്ചി എന്‍ ഐ എ കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സജില്‍ , മുഖ്യ സൂത്രധാരന്‍ എം കെ നാസര്‍, ഗൂഢാലോചനയില്‍ പങ്കുളള നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This