ജനനായകന്റെ വിയോഗത്തില്‍ വിതുമ്പി ‘ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍’; തങ്ങള്‍ക്ക് ഭൂമി നേടി തന്നെ നേതാവിനായി കോളനി നിവാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി

Must Read

ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന്‍ വിതുമ്പി ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. തങ്ങള്‍ക്ക് ഭൂമി നേടി തന്നെ നേതാവിനായി കോളനി നിവാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വീടും റോഡും സ്‌കൂളും കമ്മ്യൂണിറ്റിഹാളും എല്ലാം ഈ ആദിവാസി ജനതക്ക് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

95 വീട്ടുകാരാണ് ഉമ്മന്‍ചാണ്ടി കോളനിയിലുള്ളത്. കുടുംബാംഗത്തെ പോലെയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന നേതാവ് ഇവര്‍ക്ക്. തിരിച്ച് ഉമ്മന്‍ചാണ്ടിക്കും അതുപോലെ തന്നെ. 1974 ല്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി കുടിയിറക്കപ്പെട്ടവരെയാണ് കോളനിയില്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്. സ്ഥലത്തിന് പട്ടയം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ നടത്തിയ അന്ന് മുതല്‍ തുടങ്ങിയതാണ് ഇവരും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധം.

മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ചേര്‍ത്ത് പിടിച്ച നേതാവിന്റെ വിയോഗ വാര്‍ത്ത ഇവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. 2016 ലാണ് അവസാനമായി ഉമ്മന്‍ ചാണ്ടി കോളനിയിലെത്തിയത്.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This