ഇനിയില്ല, മടക്കം.. പുതുപ്പള്ളിയിലേക്ക് ജനനായകന്റെ അവസാനയാത്ര; വഴിയരികില്‍ ജനപ്രവാഹം; സംസ്‌കാര ചടങ്ങുകള്‍ വൈകും

Must Read

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുനക്കര മൈതാനിയില്‍ നിന്നും പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൊതുദര്‍ശനത്തിന് വെക്കും. പുതുപ്പള്ളിയിലേക്ക് 10 കിലോമീറ്റര്‍ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകള്‍ കാണാനെത്തുന്നത് സംസ്‌കാര ചടങ്ങുകള്‍ വൈകിപ്പിക്കും. നിലവില്‍ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ വഴിയരികില്‍ നിര്‍ത്തേണ്ടി വന്നാല്‍ ഇനിയും സമയം വൈകും. വീട്ടില്‍ സംസ്‌ക്കാര ശുശ്രുഷകള്‍ നടക്കും. പിന്നീട് പണി പൂര്‍ത്തിയാവാത്ത വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പള്ളിയിലേക്ക് കൊണ്ടുപോവും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയില്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത്. സിനിമാ താരങ്ങളായ മമ്മൂട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമര്‍പ്പിച്ചു. ഇന്നലെ രാവിലെ 7 മണിമുതല്‍ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This