ഫെയ്‌സ്ബുക്ക് സൗഹൃദം പ്രണയമായി; കാമുകനെ കാണാന്‍ പാകിസ്താനിലെത്തി ഇന്ത്യന്‍ യുവതി

Must Read

 

ജയ്പൂര്‍: ഫെയ്‌സ്ബുക്ക് സൗഹൃദം പ്രണയമായതിനെ തുടര്‍ന്ന് പാകിസ്താനിലുള്ള കാമുകനെ കാണാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ യുവതി. രാജസ്ഥാന്‍ ഭിവാദി ജില്ലയിലെ അഞ്ജു എന്ന 35കാരിയാണ് പാകിസ്താനിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ റെപ്രസെന്റേറ്റീവ് നസ്‌റുല്ലയെ (29) കാണാനാണ് ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ അഞ്ജു പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്ക് പോയത്. പബ്ജി കളിക്കിടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദര്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് പിന്നിലെയാണ് വീണ്ടും മറ്റൊരു സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ജുവിനെ പാകിസ്താന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തെങ്കിലും യാത്ര രേഖകളുടെ അടിസ്ഥാനത്തില്‍ വിട്ടയക്കുകയായിരുന്നു. 30 ദിവസത്തേക്ക്’പാകിസ്താനില്‍ തങ്ങാനാണ് അനുമതി. ഫേസ്ബുക്കിലൂടെ നാലു വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെടുന്നത്. ഞായറാഴ്ചയാണ് ഭാര്യ അതിര്‍ത്തി കടന്ന വിവരം അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ്അറിയുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടില്‍നിന്ന് ഇറങ്ങിയത്. വാട്‌സ് ആപ് വഴി ഞായറാഴ്ച വൈകീട്ട് നാല് വരെ ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. താന്‍ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനകം തിരിച്ചെത്തുമെന്നുമാണ് യുവതി അറിയിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ബയോഡാറ്റ എന്‍ട്രി ഓപറേറ്ററാണ് അഞ്ജു. വിദേശത്ത് ജോലിക്ക് പോകാന്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ 2020ലാണ് പാസ്‌പോര്‍ട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This