വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം; ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം; സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി; സ്വീകരിക്കാതെ നേതൃത്വം

Must Read

ആലപ്പുഴ: സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാനാണ് പരാതിക്കാരി തീരുമാനിച്ചിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന് ‘ പറഞ്ഞതായി പരാതിയില്‍ സ്ത്രീ ആരോപിക്കുന്നു. ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.

പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് മടക്കി അയച്ചുവെന്നുമാണ് പരാതി. ആലപ്പുഴയിലെ 2 ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ലൈംഗിക അധിക്ഷേപ പരാതി കൂടി പാര്‍ട്ടിയില്‍ വീണ്ടും പുകയുന്നത്.

നിയമപ്രകാരം പൊലീസിന് പരാതി കൈമാറാന്‍ പരാതിക്കാരി തയ്യാറായിട്ടില്ല. പരാതി പാര്‍ട്ടിക്കകത്ത് പരിഹരിക്കാനാണ് ശ്രമം.

 

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This