പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു; ഒടുവില്‍ പിടിയില്‍; മദ്യലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തതെന്ന് പൊലീസ്; സംഭവം പാറശാലയില്‍

Must Read

തിരുവനന്തപുരം: പാറശാലയിലെ പരശുവക്കലില്‍ നൈറ്റ് പെട്രോളിങ്ങിനിടക്ക് പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. സംഭവത്തില്‍ പാറശാല സ്വദേശി ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹന പരിശോധന നടത്താനാണ് പാറശാല പൊലീസിന്റെ നൈറ്റ് പെട്രോളിങ് സംഘം പരശുവക്കലില്‍ എത്തിയത്. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന യുവാവ് വാഹനത്തില്‍ താക്കോല്‍ ഉള്ളതായി മനസിലാക്കി. തുടര്‍ന്നാണ് പൊലീസുകാര്‍ മാറിയ സമയത്ത് ജീപ്പുമായി കടന്നു കളയുകയായിരുന്നു.

യുവാവ് പരശുവക്കലില്‍ നിന്ന് ആനമ്പാറ വരെ ഒരു കിലോമീറ്ററോളം വാഹനം ഓടിച്ചു കൊണ്ടു പോയി. തുടര്‍ന്ന് വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നിന്നതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി, മദ്യലഹരിയിലാണ് യുവാവ് വാഹനം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This