ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവതിക്കും ഭര്‍ത്താവിനും പൊള്ളലേറ്റു; സംഭവം പാലക്കാട്

Must Read

പാലക്കാട്: വടക്കഞ്ചേരിയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭാര്യയ്ക്കും ഭര്‍ത്താവിനും പൊള്ളലേറ്റു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവിന്റെ പൊള്ളല്‍ ഗുരുതരമാണ്. മഞ്ഞപ്ര സ്വദേശിനി കാര്‍ത്തികയെ (30) ആണ് ഭര്‍ത്താവ് പ്രമോദ് (36) കൊലപ്പെടുത്താന് ശ്രമിച്ചത്. കാര്‍ത്തികയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിലും പ്രമോദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലക്കാട് ബേക്കറിയില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക രാവിലെ മഞ്ഞപ്ര ബസ് സ്റ്റാന്‍ഡില്‍ ബസ് കയറാന്‍ എത്തിയപ്പോള്‍ ഒളിഞ്ഞുനിന്ന ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു. കാര്‍ത്തികയ പിടിച്ചുനിര്‍ത്തിയ പ്രമോദ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ അടങ്ങിയ കുപ്പി തുറന്ന് ഇരുവരുടെയും ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. കുതറിമാറിയതിനാല്‍ കാര്‍ത്തികയ്ക്ക് കാര്യമായി പൊള്ളലേറ്റില്ല.

മൂന്നു വര്‍ഷമായി പ്രമോദും കാര്‍ത്തികയും അകന്നു താമസിക്കുകയാണ്. ഒരു വര്‍ഷം മുന്‍പു പ്രമോദ് കാര്‍ത്തികയെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This