തമിഴ്‌നാട്ടില്‍ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നു; നാടോടികളായ രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

Must Read

ചെന്നൈL തമിഴ്‌നാട്ടില്‍ നാഗര്‍കോവിലെ വടശേരിയില്‍ നിന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് വന്ന രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. നാടോടികളായ നാരായണന്‍, ശാന്തി എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. കുഞ്ഞിനേയും പ്രതികളെയും തമിഴ്‌നാട് പൊലീസിന് കൈമാറി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടോടികളായ നാരായണനും ശാന്തിയും ചേര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നത്. വടശേരി ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങുകയായിരുന്ന മറ്റൊരു നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇവര്‍ തട്ടിയെടുത്തു.

ശേഷം ഏറനാട് എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് എത്തി. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് വിവരം കൈമാറിയിരുന്നു. ഭിക്ഷാടനത്തിനായാണ് കുഞ്ഞിനെ കടത്തിയതെന്നാണ് സംശയം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെയാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സംശയം തോന്നിയ കുഞ്ഞിനെ പരിശോധിച്ചത്.
പരിശോധനയില്‍ തട്ടിക്കൊണ്ട് വന്ന കുഞ്ഞാണെന്ന് സ്ഥിരീകരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This