ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചു കൊന്നു; അക്രമിയെ ആയുധസഹിതം പിടികൂടി

Must Read

ജയ്പൂര്‍: ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാന്‍ട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പര്‍ ട്രെയിന്റെ B5 കമ്പാര്‍ട്ട്‌മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാള്‍ ദഹിസര്‍ സ്റ്റേഷന് സമീപം ചാടി ഇറങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

എന്താണ് പ്രകോപനമെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.

 

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This