സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണു; ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞത്; സിപിഎം

Must Read

തിരുവനന്തപുരം: ഗണപതിയെക്കുറിച്ച് എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം അനാവശ്യമെന്ന് സിപിഎം. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘപരിവാര്‍ ഗൂഢാലോചനയില്‍ എന്‍എസ്എസ് നേതൃത്വം വീണെന്നാണ് സംശയം. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വശ്രമമാണ്. ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞതെന്നുമാണ് സിപിഎം വിലയിരുത്തിയത്.

അതേസമയം, ഷംസീര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വീണ്ടും ആഞ്ഞടി ച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തുവന്നു. സ്പീക്കറുടേത് ചങ്കില്‍ തറയ്ക്കുന്ന പ്രസ്താവനയെന്നാണ് സുകുമാരന്‍ നാ യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This