പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; പീഡിപ്പിച്ച ശേഷം കല്‍ക്കരി ചൂളയില്‍ ഇട്ട് ചുട്ടുകൊന്നതാകാമെന്ന് പോലീസ്

Must Read

രാജസ്ഥാനിലെ കല്‍ക്കരി ചൂളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഭില്‍വാര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചൂളയില്‍ ഇട്ട് ചുട്ടുകൊന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാവിലെ പെണ്‍കുട്ടി അമ്മയ്ക്കൊപ്പം ആടിനെ മേയ്ക്കാന്‍ വയലിലേക്ക് പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയിലായ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കല്‍ക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ വളയും ചെരിപ്പും കണ്ടെടുത്തു.

ചൂളയില്‍ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This