മീനാക്ഷി തനിക്ക് ബേബി സിസ്റ്റര്‍ ആണ്; മീനാക്ഷിയെ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കും; ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും; മാളവിക പറയുന്നു

Must Read

മലയാള സിനിമയില്‍ താരങ്ങളുടെ മക്കള്‍ അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് വരികയാണ്. ഡാന്‍സ് വീഡിയോകളും മറ്റും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി ദിലീപ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമ പ്രവേശനം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം അഭിനയത്തിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നയാളാണ് ജയറാമിന്റെ മകള്‍ മാളവിക എന്ന ചക്കി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും അടുത്ത സുഹൃത്തുക്കളാണ് മാളവികയും മീനാക്ഷിയും. മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പലപ്പോഴും വാചാലയായിട്ടുണ്ട്. ഒരിക്കല്‍ ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ മീനാക്ഷിയെ കുറിച്ച് മാളവിക സംസാരിച്ചിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്.

 


മീനാക്ഷി തനിക്ക് ബേബി സിസ്റ്ററിനെ പോലെയാണെന്നാണ് മാളവിക പറയുന്നത്. ചെറുപ്പം മുതലേ മീനൂട്ടിയെ അറിയാം. ദിലീപ് അങ്കിളിനൊപ്പം വീട്ടില്‍ വരാറുണ്ടായിരുന്നു. അവള്‍ ചെന്നൈയിലേക്ക് എം ബി ബി എസ് പഠനത്തിനായി വന്നതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് കറങ്ങാനൊക്കെ പോകാറുണ്ട്. ഞാന്‍ അവളെ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. പിന്നെ അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും. അങ്ങനെ കുറച്ച് കലാപരിപാടികള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ടെന്നും മാളവിക പറയുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This