ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ അമിതമായി മദ്യപിച്ചെത്തിയ ഒരാള്‍ പരാക്രമണം നടത്തി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കോടാലിയുമായി സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ ഇയാളെ കണ്ട് വിദ്യാര്‍ത്ഥികള്‍ നിലവിളിക്കുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. എന്നാണ് സംഭവം നടന്നത് എന്നതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളൊന്നും വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടില്ല.
സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലേക്ക് കോടാലിയുമായി കടന്നുവരുന്ന മദ്യപാനിയായ മനുഷ്യന്‍ മൈതാനത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാപ്പ് കോടാലി ഉപയോഗിച്ച് വെട്ടി പൊളിക്കുന്നു. ഇതുകൊണ്ട് അയാള്‍ക്ക് അരികിലേക്ക് ഒരു സ്‌കൂള്‍ ജീവനക്കാരന്‍ നടന്ന് ചെല്ലുന്നു. അപ്പോള്‍ കോടാലി ഉയര്‍ത്തിക്കൊണ്ട് സ്‌കൂള്‍ ജീവനക്കാരന് നേരെ ഇയാള്‍ ഭീഷണി മുഴക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന് ദൃക്‌സാക്ഷികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്ന് നിലവിളിക്കുന്നതിന്റെ ശബ്ദവും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
#Barabanki – कुल्हाड़ी लेकर विद्यालय में पहुंचा सिरफिरा
शिक्षकों और बच्चों पर कुल्हाड़ी से किया हमला
हमले का वीडियो सोशल मीडिया पर #Viral
दहशत की वजह से स्कूल नहीं जा रहे बच्चे
प्रधानाध्यापक ने थाने में दर्ज कराया मुकदमा
फरार आरोपी की तलाश में जुटी स्थानीय पुलिस
प्राथमिक… pic.twitter.com/7JVXPBuc6j
— abhishek tyagi (@abhishek03tyagi) August 3, 2023