സഫ്‌നയുടെ പെരുമാറ്റത്തില്‍ സംശയം; പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം;കടത്താന്‍ ശ്രമിച്ചത് 1.25 കോടിയുടെ സ്വര്‍ണ്ണം; ദമ്പതികള്‍ പിടിയില്‍;സംഭവം കരിപ്പൂര്‍ വിമാനത്താവളത്തില്‍

Must Read

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍, സഫ്‌ന എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുട്ടിയും കൂടെ ഉണ്ടായിരുന്നു. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്തു സ്വര്‍ണം കടത്താനാണ് അമീറും സഫ്‌നയും ശ്രമിച്ചതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഫ്‌നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനിയില്‍ സഫ്‌നയുടെ പക്കല്‍ നിന്നും 1104 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് യുവതിയില്‍ നിന്നും കണ്ടെത്തിയത്. അടി വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയാണ് അമീര്‍മോന്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. രണ്ടു പേരില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും 24 കാരറ്റ് പരിശുദ്ധിയുള്ള 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This