പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടം; ഉമ്മന്‍ചാണ്ടിയാവാന്‍ തനിക്ക് കഴിയില്ല; അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുക വെല്ലുവിളിയാണ്; പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ന നിലയില്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍

Must Read

കോട്ടയം: പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍. ഇത്ര വേഗത്തില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതില്‍ മാനസിക ബുദ്ധിമുട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം എന്ന നിലയില്‍ സ്ഥാനാര്‍ഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയാവാന്‍ തനിക്ക് കഴിയില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മര്‍ദ്ദമാണ്. സൂര്യനായിരുന്നു ഉമ്മന്‍ചാണ്ടി. സൂര്യന്റെ പ്രഭയില്‍ നില്‍ക്കുന്ന ചന്ദ്രന്‍ മാത്രമാണ് താന്‍. താന്‍ പിന്‍ഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. ഉമ്മന്‍ചാണ്ടിക്കെതിരായ സി പി എം വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This