കഴുത്തുവരെ പുതപ്പുകൊണ്ട് മൂടിയിരുന്നു; കാല്‍ മുകളിലേക്കും താഴേക്കും ചലിക്കുന്നത് കണ്ട് പെണ്‍കുട്ടി ശ്രദ്ധിച്ചു; ബ്ലാങ്കറ്റ് തെന്നിവീണപ്പോള്‍ മൊഹന്തിയുടെ പാന്റിന്റെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു; ഇന്ത്യന്‍ ഡോക്ടറെ അറസ്റ്റ് ചെയ്ത് എഫ്ബി ഐ

Must Read

യുഎസ്എ: വിമാനയാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തതിന് ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു. 2022 മെയില്‍ ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാന യാത്രക്കിടെയാണ് ഡോക്ടറായ സുദീപ്ത മൊഹന്തി 14കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്തത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 90 ദിവസത്തെ തടവും തുടര്‍ന്ന് ഒരു വര്‍ഷത്തെ നല്ലനടപ്പ് ശിക്ഷയും ലഭിക്കും. 5,000 ഡോളര്‍ പിഴയുമൊടുക്കണം. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ച് എഫ്ബിഐ ബോസ്റ്റണ്‍ വിഭാഗം ട്വീറ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ സുഹൃത്തിനൊപ്പമാണ് 33കാരനായ ഡോക്ടര്‍ യാത്ര ചെയ്തിരുന്നത്. കഴുത്തുവരെ പുതപ്പുകൊണ്ട് മൂടിയിരുന്ന ഇയാളുടെ കാല്‍ മുകളിലേക്കും താഴേക്കും ചലിക്കുന്നത് കണ്ടാണ് പെണ്‍കുട്ടി ശ്രദ്ധിച്ചത്. പിന്നീട് ബ്ലാങ്കറ്റ് തെന്നിവീണപ്പോള്‍ മൊഹന്തിയുടെ പാന്റിന്റെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ സമയമൊക്കെ ഇയാളുടെ തോളില്‍ തലചായ്ച്ച് വനിതാ സുഹൃത്ത് ഉറങ്ങുകയായിരുന്നു. വെറുപ്പും അസ്വസ്ഥതയും ഉളവാക്കുന്ന ഇയാളുടെ പ്രവൃത്തികാരണം പെണ്‍കുട്ടിയെ ഉടന്‍ തന്നെ മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു.

Latest News

വിഡി സതീശനെതിരെ കോൺഗ്രസ് വക്താവ്.തുഷാര്‍ വെള്ളാപ്പള്ളിയെ ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കരുത്.അധികാരത്തിലെത്തിയതിനാൽ അതൊക്കെ മറക്കാൻ കഴിയുമോ? തുഷാര്‍ സാമ്പത്തിക കുറ്റവാളി.മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവ ദേശത്തെ വീട്ടിലെത്തി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ്...

More Articles Like This