ബിജെപി നേതാവ് സന ഖാന്റെ തിരോധാനം; കൊന്ന് മൃതദേഹം നദിയില്‍ എറിഞ്ഞുവെന്ന് ഭര്‍ത്താവിന്റെ കുറ്റസമ്മതം; അറസ്റ്റ്

Must Read

നാഗ്പൂര്‍: ബിജെപി വനിതാ നേതാവ് സന ഖാനെ കാണാതായി, പത്ത് ദിവസത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍വെച്ച് സനാഖാനെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് അമിത് സാഹു പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ നാഗ്പൂര്‍ പൊലീസ് ജബല്‍പൂരിലെ ഘോരാ ബസാര്‍ പ്രദേശത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. സനാ ഖാന്റെ മൃതദേഹം നദിയില്‍ എറിഞ്ഞുവെന്നാണ് അമിത് സാഹു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഗ്പൂര്‍ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെല്‍ അംഗവുമായ സന ഖാനെയാണ് ജബല്‍പൂര്‍ സന്ദര്‍ശിച്ച ശേഷം കാണാതാകുകയായിരുന്നു. ഭര്‍ത്താവിനെ കാണാന്‍ ഓഗസ്റ്റ് ഒന്നിന് ജബല്‍പൂരിലേക്ക് സനാ ഖാന്‍ പോയന്നായിരുന്നു കുടുംബം പറഞ്ഞിരുന്നു. നാഗ്പൂരിലെ സജീവ ബിജെപി പ്രവര്‍ത്തകയാണ് സനാ ഖാന്‍. ന്യൂനപക്ഷ മോര്‍ച്ചയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

Latest News

ജനകീയ പദ്ധതികളുമായി കന്നി ബജറ്റ്; ലക്ഷ്യം പുതുയുഗ കേരളം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പുതുയുഗ കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നതിനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ 2026-27 വര്‍ഷത്തെ പരിഷ്‌കരിച്ച ബജറ്റ്. യുവാക്കളുടെ ഉന്നതവിദ്യാഭ്യാസവും തൊഴില്‍തേടിയുള്ള...

More Articles Like This