കാമുകനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തല്ലി; മകളും പിതാവും സഹോദരനും അടക്കം എട്ടുപേര്‍ പിടിയില്‍

Must Read

ചെന്നൈ: കാമുകനെ വെട്ടിക്കൊലപ്പെടുത്തി കനാലില്‍ തല്ലിയ സംഭവത്തില്‍ മകളും പിതാവും സഹോദരനും അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയ്യാ സാമിപട്ടി സ്വദേശി ബാലഗുരു, മകള്‍ ദേവിക, മകന്‍ ദുരമുരുകന്‍ എന്നിവരും അഞ്ച് വാടക കൊലയാളികളുമാണ് അറസ്റ്റിലായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേവികയും ശക്തിവേലും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒരേ സമുദായക്കാരാണെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിര്‍ക്കുകയും ശക്തിവേലിനെ കൊല്ലാന്‍ പദ്ധതിയിടുകയുമായിരുന്നു. സുഹൃത്തായ സത്യയുമായി ചേര്‍ന്ന്, മധുരയില്‍ നിന്നുള്ള വാടക കൊലയാളികളെ ഇയാള്‍ കൃത്യം നിര്‍വഹിക്കാന്‍ ഏര്‍പ്പാടാക്കി. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്ക് വിളിച്ചുവരുത്തിയ ബാലഗുരു വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ശക്തിവേലിന്റെ മൃതദേഹവും ഇയാള്‍ വന്ന വാഹനവും ഇവര്‍ സമീപത്തെ കനാലില്‍ തളി. മകള്‍ ദേവികയും മകന്‍ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്നും പൊലീസ് പറഞ്ഞു.

കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

Latest News

പെരിയ ഇരട്ടക്കൊല കേസിൽ മുൻ എംഎൽഎ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളായ 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎം നേതാവും മുൻ എംഎൽഎയുമായ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഐഎം ജില്ലാ...

More Articles Like This