പുതുപ്പള്ളി ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചാണ്ടി ഉമ്മനും ലിജിന്‍ ലാലും ഇന്ന് പത്രിക സമര്‍പ്പിക്കും

Must Read

കോട്ടയം: ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ആണ് ഇരുവരും പത്രിക സമര്‍പ്പിക്കുക. പാമ്പാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചാണ്ടി ഉമ്മനൊപ്പം എത്തും.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാമ്പാടിയില്‍ നിന്നും പളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എത്തുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ പ്രധാന നേതാക്കള്‍ ലിജിന്‍ ലാലിനൊപ്പം ഉണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു. എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് കോട്ടയം ആര്‍ഡിഒയ്ക്ക് മുന്നില്‍ പത്രിക നല്‍കിയത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This