ഭുവനേശ്വര്‍: നഗ്‌നരായി കാണിക്കുന്ന ‘മാന്ത്രിക കണ്ണാടി’ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 72 കാരന്റെ പക്കല്‍നിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സന്ത്രഗച്ചിയിലെ പാര്‍ത്ഥ സിംഗ് (46), നോര്‍ത്ത് 24 പര്‍ഗാനാസിലെ മൊലയ സര്‍ക്കാര്‍ (32), കൊല്‍ക്കത്ത സ്വദേശി സുദീപ്ത സിന്‍ഹ റോയ് (38) എന്നിവരെയാണ് നയപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അവിനാഷ്‌കുമാര്‍ ശുക്ലയെന്ന കാണ്‍പൂര്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്.
കാണ്‍പൂരിലെ തന്റെ സുഹൃത്ത് വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരനായ അവിനാഷ് കുമാര്‍ ശുക്ല പറഞ്ഞു. രണ്ട് കോടി രൂപ മൂല്യമുള്ള മാന്ത്രിക കണ്ണാടി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ്, സിംഗപ്പൂരിലെ പുരാവസ്തു വില്‍പന കേന്ദ്രത്തിലെ ജീവനക്കാരനെന്ന വ്യാജേന പ്രതികള്‍ സമീപിച്ചത്. കണ്ണാടിയുടെ വിഡിയോ സഹിതമാണ് ഇവര്‍ എത്തിയത്. അമേരിക്കയിലെ നാസയില്‍ അടക്കം ഈ കണ്ണാടി ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തികളുടെ ഭാവി പ്രവചിക്കാന്‍ ഇതിന് കഴിവുണ്ടെന്നും സംഘം അവകാശപ്പെട്ടിരുന്നെന്നും അവിനാഷ് പറഞ്ഞു