ഭര്‍ത്താവ് പുറത്തു പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി; ഗര്‍ഭിണിയായ 19 കാരിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

Must Read

തിരുവല്ല: നെടുമ്പ്രത്ത് ഗര്‍ഭിണിയായ 19 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡണ്ട് ആയ നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍ ശ്യാം കുമാര്‍ ( 29 ) നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപതാം തീയതി പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി ഭര്‍ത്താവ് പുറത്തു പോയിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന ശ്യാം കുമാര്‍ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. യുവതി പൊലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ ഇന്ന് പുലര്‍ച്ചയോടെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This