കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ചു. ചുരം ഒന്നാം വളവിനു മുകളില്‍ ചിപ്പിലിതോട് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. ടൈല്‍സ് കയറ്റി പോവുകയായിരുന്ന ലോറിയാണ് കത്തിനശിച്ചത്. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുക്കത്തുനിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തില്‍ ആണ് കടത്തി വിടുന്നത് .
ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ നിന്ന് തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവര്‍ പുറത്തിറങ്ങി അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.