ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപണം; യുവാവിനെ തൂണില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദിച്ചു, തല മുണ്ഡനം ചെയ്തു; ചെരുപ്പുമാലയിട്ടു

Must Read

പട്‌ന: ബിഹാറിലെ കാട്ടിഹാര്‍ ജില്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിന്റെ തല മുണ്ഡനം ചെയ്ത് ചെരുപ്പുമാലയിട്ട് നടത്തിച്ച് സ്ത്രീയുടെ ബന്ധുക്കള്‍.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാട്ടിഹാറിലെ കാബര്‍ എന്ന ഗ്രാമത്തിലെ പൊടിമില്ലില്‍ ജോലി ചെയ്ത് വരികയായിരുന്ന ആനന്ദ് എന്ന യുവാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. ജോലി സ്ഥലത്തെത്തുമായിരുന്ന മില്‍ ഉടമ രാജീവ് കുമാറിന്റെ ഭാര്യയുമായി ആനന്ദിന് സൗഹൃദമുണ്ടായിരുന്നു. ഇരുവരും പലപ്പോഴും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആനന്ദ് തന്നെ ഏറെക്കാലമായി ശല്യം ചെയ്യുകയാണെന്നും അനാവശ്യമായി തന്നെ ഫോണ്‍ ചെയ്യാറുണ്ടെന്നും യുവതി പറഞ്ഞതോടെയാണ് ആനന്ദിന് നേരെ ആക്രമണമുണ്ടായത്.

ആനന്ദ് തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ ഇയാളെ മര്‍ദിച്ചത്. യുവാവിനെ തൂണില്‍ കെട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദിക്കുകയും തലമുടിയും താടിയും മുണ്ഡനം ചെയ്തശേഷം ചെരുപ്പുമാല അണിയിക്കുകയുമായിരുന്നു.

 

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This