പഞ്ചാബ് തൂത്തുവാരി ആം ആദ്മി പാര്‍ട്ടി. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 18 സീറ്റ് മാത്രം, അകാലിദള്‍ രണ്ട് സീറ്റിലൊതുങ്ങി. പ്രകാശ് സിങ് ബാദല്‍, നവ്ജ്യോത് സിംഗ് സിദ്ദു, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വി .
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍്റെ ദേശീയതലത്തിലെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ ഫലം പുറത്തുവരുന്നത്. യുപിയില്‍ പ്രിയങ്ക ഗാന്ധി നടത്തിയ എല്ലാ പ്രയത്നങ്ങളും വെള്ളത്തിലാക്കി പാര്‍ട്ടി ലീഡ് ചെയ്യുന്നത് വെറും നാല് സീറ്റിലാണ്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
403 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഈ ദുര്‍ഗതി. പഞ്ചാബില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് 117 അംഗ നിയമസഭയില്‍ 18 സീറ്റിലാണ് ഇതുവരെ ലീഡ് ചെയ്യാനായത്.