ദി​ലീ​പ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി!! ക്രൈം ബ്രാഞ്ചിനെ പൊളിച്ചടുക്കി! ദിലീപിന്റെ നീക്കം സിനിമളിലെ ട്വിസ്റ്റുകൾ പോലെതന്നെ

Must Read

കൊച്ചി : വീണ്ടും ക്രൈം ബ്രാഞ്ചിനെ കബളിപ്പിച്ച് ദിലീപിന്റെ നീക്കം .ദിലീപിനെ ക്രൈം ബ്രാഞ്ചിന് അറസ്റ്റ് ചെയ്യാനാവില്ല !ദിലീപിന്റെ നീക്കം സിനിമളിലെ ട്വിസ്റ്റുകൾ പോലെ തന്നെയാവുകയാണ് .അറസ്റ്റു ചെയ്യാൻ കാത്തിരുന്ന പൊലീസിന് വീണ്ടും നാണക്കേടായി .വധഗൂഡാലോചന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജറായി.ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും സംഘവും കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവും ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്.

ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ചി​ന് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താം.ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.കഴിഞ്ഞ ദിവസം ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്താ​ന്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥാ​ണ് ദി​ലീ​പി​ന് ഉ​ൾ​പ്പെ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ല്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ പ്ര​തി​ക​ളാ​യ ന​ട​ന്‍ ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ്, ബ​ന്ധു​വാ​യ അ​പ്പു എ​ന്ന കൃ​ഷ്ണ​പ്ര​സാ​ദ്, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​ക​ളും മ​റ്റു തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നു പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളി​ല്ലെ​ന്നും ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ പ്ര​തി​ക​ള്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​ച്ചാ​ല്‍ ഹാ​ജ​രാ​ക​ണം. തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്ക​രു​ത്, സാ​ക്ഷി​ക​ള്‍ അ​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ള്‍ കോ​ട​തി​യെ​യോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യോ അ​റി​യി​ക്കു​ന്ന​തു ത​ട​യു​ക​യോ ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ സ്വാ​ധീ​നി​ക്കു​ക​യോ ചെ​യ്യ​രു​ത്.

പാ​സ്‌​പോ​ര്‍​ട്ട് ഉ​ണ്ടെ​ങ്കി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. പാ​സ്‌​പോ​ര്‍​ട്ട് ഇ​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം.ഹ​ര്‍​ജി​ക്കാ​ര്‍​ക്കെ​തി​രേ കു​റ്റം ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്ക​ല്‍, കു​റ്റം ചെ​യ്യാ​ന്‍ ര​ഹ​സ്യ പ​ദ്ധ​തി ത​യാ​റാ​ക്ക​ല്‍, വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ല്‍, പ്ര​തി​ക​ള്‍ കു​റ്റം ചെ​യ്യാ​ന്‍ ഏ​തെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്ത​തി​നു നി​ല​വി​ല്‍ തെ​ളി​വു​ക​ളി​ല്ല. ഏ​തെ​ങ്കി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് കേ​സി​ല്ല.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബൈ​ജു പൗ​ലോ​സി​നെ 2018 ജ​നു​വ​രി 31നു ​വി​ചാ​ര​ണ ന​ട​ക്കു​ന്ന എ​റ​ണാ​കു​ളം അ​ഡീ. സ്‌​പെ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​സ​ര​ത്തു വ​ച്ച് ദി​ലീ​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണം ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ല്‍ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഒ​രു കാ​ര​ണം ഈ ​തീ​യ​തി​യി​ല്‍ കേ​സ് അ​ങ്ക​മാ​ലി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ലാ​യി​രു​ന്നു​വെ​ന്ന​താ​ണ്.സാ​ര്‍ കു​ടും​ബ​മാ​യി സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​ക​യാ​ണ​ല്ലേ എ​ന്നു ദി​ലീ​പ് പ​റ​ഞ്ഞ​തി​നെ ഭീ​ഷ​ണി​യാ​യി കാ​ണാ​നാ​കി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു കാ​ര​ണം.പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​വ​യി​ല്‍ ഒ​രു ഫോ​ണ്‍ (അ​ഞ്ചു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് 221 ദി​വ​സം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍) പ്ര​തി​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന​തി​നാ​ല്‍ ഇ​വ​ര്‍ അ​ന്വേ​ഷ​ണ​ത്തോ​ടു സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ല.

പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​ന്‍ നി​ല​വി​ല്‍ തെ​ളി​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യൊ​ന്നും പ​രി​ഗ​ണി​ക്കു​ന്നി​ല്ല.പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​തെ അ​ന്വേ​ഷ​ണം ശ​രി​യാ​യി ന​ട​ത്താ​നാ​കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ​തു​ക​യ്ക്ക് ര​ണ്ട് ആ​ള്‍ ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തു വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ പാസ്പോർട്ട് കെട്ടിവച്ചു. ഒരു ലക്ഷം രൂപയ്ക്ക് തത്തുല്യമായ രണ്ട് ആൾ ജാമ്യം വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്തി ങ്കളാഴ്ചയാണ് വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This