‘മോൻ കുഴപ്പമാ… അപ്പൻ അതിലും കുഴപ്പമാ…’ എന്ന ടാഗ് ലൈനോട് കൂടിയാണ് ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഈ അപ്പന്റെയും മകന്റെയും അവതരണം. മകന്റെ വേഷം ചെയ്യുന്നത് പൃഥ്വിരാജും അപ്പനായി എത്തുന്നത് രഞ്ജിത്തുമാണ്.പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൃഥ്വിയുടെ അച്ഛനായി എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ചിത്രവുമായി ബന്ധപ്പെട്ട രസകരമായ ഒരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. ‘മോന്‍ കുഴപ്പമാ..അപ്പന്‍ അതിലും കുഴപ്പമാ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കൂടെ എന്ന ചിത്രത്തിലും അച്ഛനും മകനുമായി രഞ്ജിത്തും പൃഥ്വിയും അഭിനയിച്ചിരുന്നു.അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. ആനക്കാട്ടിൽ ചാക്കോച്ചിയും അപ്പൻ ആനക്കാട്ടിൽ ഈപ്പച്ചനും. ലേലം സിനിമയിലൂടെ മലയാള സിനിമക്ക് ലഭിച്ച, ഒരിക്കലും മറക്കാനാവാത്ത അപ്പനും മകനുമാണ് ഇവർ രണ്ടു പേർ. എന്നാൽ അതിനൊരു പിന്തുടർച്ചയെന്നോണം എത്തുകയാണ് കോശിയും കുര്യനും.
പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കുണ്ട്. സുരേഷ് കൃഷ്ണ, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍