മീ ടു പരാമർശത്തിനെതിരെ വിമർശനവുമായി നവ്യ നായർ.ദിലീപ് പ്രതിയാണെന്ന് കേട്ടപ്പോള്‍ ഞെട്ടിയെന്നും നടി

Must Read

കൊച്ചി: നടൻ വിനായകന്റെ സ്ത്രീവിരുദ്ധ ആരോപണത്തിൽ മൗനം പാലിച്ചിരുന്ന നടി നവ്യ നായർ പ്രതികരണവുമായി രംഗത്ത് . വിനായകന്റെ പരാമർശത്തിൽ താനും ക്രൂശിക്കപ്പെട്ടു. തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിഞ്ഞില്ല. അന്നുണ്ടായ മുഴുവൻ സംഭവത്തിലും ക്ഷമ ചോദിക്കുന്നു. വിനായകൻ പറഞ്ഞത് തെറ്റായിപ്പോയി എന്നും നവ്യ പറഞ്ഞു .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പുരുഷൻ പറഞ്ഞ വിവാദ പരാമർശത്തിന് സ്ത്രീയാണ് ക്രൂശിക്കപ്പെട്ടതൊന്നും നവ്യ പറഞ്ഞു.ഒരുത്തീ എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം. നവ്യ നായരും സംവിധായകൻ വി കെ പ്രകാശും വാർത്താസമ്മേളനത്തിൽ ഉണ്ടായിട്ടും പ്രതികരിച്ചില്ല എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുളള നിരവധി പേരാണ് വിനായകനെതിരെ വിമർശനവുമായി രംഗത്തുവന്നത്.

പരാമർശം ചർച്ചയായതോടെ സമൂഹ മാധ്യമങ്ങളിലൂടെ നടൻ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ‘ഒരുത്തീ’ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിനായകൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

സംഭവത്തിൽ ക്ഷമ ചോദിച്ച് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ?. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ.’ എന്നായിരുന്നു വിനായകൻ പറഞ്ഞത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപും പ്രതിയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും നടി നവ്യ നായര്‍ പ്രതികരിച്ചിരുന്നു . തന്റെ ആദ്യ സിനിമയില്‍ ദിലീപ് ആയിരുന്നു നായകന്‍. ആ ചിത്രത്തില്‍ തന്നെ തെരഞ്ഞെടുത്തത് ദിലീപും മഞ്ജു വാര്യരും ചേര്‍ന്നാണ്. തന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടല്‍ ഉണ്ടാക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞു.

തീര്‍ച്ചയായും ആ വാര്‍ത്ത എന്നില്‍ ഞെട്ടല്‍ ഉണ്ടാക്കി. ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടന്‍. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേര്‍ന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. സിബി അങ്കിള്‍ എന്നെ കൊണ്ട് മോണോ ആക്ട് ചെയ്യിപ്പിച്ച് അതിന്റെ വീഡിയോ അവര്‍ക്ക് അയച്ചു കൊടുത്തു.

അവര്‍ രണ്ടുപേരും ഓക്കേ പറഞ്ഞത് കൊണ്ടാണ് എനിക്ക് അങ്ങനെ ഒരു ജന്മം കിട്ടിയത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടല്‍ ഉണ്ടാക്കും. എന്നാല്‍ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് കടക്കാന്‍ പറ്റില്ല’, നവ്യ കൂട്ടിച്ചേര്‍ത്തു.

 

Latest News

മാർക്ക് വിവാദത്തിൽ മാനപോയി സിപിഎം !പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോന്ന് ട്രോളി രാഹുൽ

കോട്ടയം :എസ്എഫ്ഐ നേതാവിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ...

More Articles Like This