ശശി തരൂരോ അശോക് ഗെലോട്ടോ കോണ്‍ഗ്രസ് അധ്യക്ഷനാകും?…സോണിയാ ഗാന്ധി ആവശ്യമുന്നയിച്ചു.വേണുവിന്റെ മോഹം തല്ലിക്കെടുത്തി

Must Read

ന്യൂഡല്‍ഹി :കോൺഗ്രസ് പ്രസിഡണ്ട് ആകണമെന്ന കെസി വേണുഗോപാലിന്റെ മോഹത്തിന് കനത്ത പ്രഹരം നൽകി സോണിയ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധി. ആവശ്യപ്പെട്ടിരിക്കയാണ്.വേണുഗോപാൽ സംഘടനാ സെക്രട്ടറി ആയതിൽ പിന്നെ കോൺഗ്രസ് പരാജത്തിന്റെ പടുകുഴിയിൽ ആണെന്ന തിരിച്ചറിവ് സോണിയ ഗാന്ധിക്കും പ്രിയങ്കക്കും കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്കും ഇന്ത്യൻ ജനതക്കും ബോധ്യമായിരിക്കയാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


രാഹുൽ ഗാന്ധി പ്രസിഡണ്ട് ആകുന്നില്ല എങ്കിൽ പ്രസിഡന്റ് ആകാൻ കരുക്കൾ നീക്കിയ വേണുവിന് കനത്ത പ്രഹരം ആയിരിക്കുകയാണ് സോണിയ ഗാന്ധിയുടെ പുതിയ നീക്കം. വിദേശത്ത് ചികിത്സക്ക് പോകും മുമ്പ് സ്ഥാനം ഏറ്റെടുക്കാന്‍ ഇടക്കാല അധ്യക്ഷയായ സോണി ഗാന്ധി ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടലില്ല.

അതേ സമയം ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് അശോക് ഗെലോട്ട് രംഗത്തെത്തി.വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാന്‍. രാജസ്ഥാനിലെ എന്റെ ചുമതലകളില്‍ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്നാണ് കേള്‍ക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു.നിലവില്‍ എനിക്ക് ഹൈക്കമാന്‍ഡ് ചുമതല നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനാണ് ഞാന്‍. രാജസ്ഥാനിലെ എന്റെ ചുമതലകളില്‍ വിട്ടുവീഴ്ച ചെയ്യില്ല. മറ്റു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്നാണ് കേള്‍ക്കുന്നതെന്നും അശോക് ഗെലോട്ട് പറഞ്ഞു.

നേരത്തെ സോണിയ ഗാന്ധി അശോക് ഗെലോട്ടിനെ കാണുകയും പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായാണ് വാര്‍ത്തകള്‍ വന്നത്. . കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധി രൂക്ഷമായിരിക്കവെയാണ് ഗെലോട്ടിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല. അതെ സമയം ഗെലോട്ടിനൊപ്പം തിരുവനന്തപുരം എംപി ശശി തരൂർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തണമെന്നാണ് ബഹുഭൂരിപക്ഷം കോൺഗ്രസുകാരുടെ താല്പര്യം .

 

Latest News

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍..

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശി നല്‍കിയ പരാതിയിലാണ്...

More Articles Like This