സില്‍വര്‍ലൈന്‍ ഡിപിആറില്‍ പിടിവാശിയില്ല; ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യും; വികസനത്തില്‍ രാഷ്ട്രീയമില്ല; എ കെ ബാലന്‍

Must Read

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ഡിപിആറില്‍ സര്‍ക്കാറിന് പിടിവാശിയില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പാര്‍ട്ടി ചര്‍ച്ച ചെയ്യും. നിലവിലെ പദ്ധതി എ-ടു-ഇസഡ് അതേ പോലെ തന്നെ വേണമെന്ന നിര്‍ബന്ധമില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായി ബിജെപിയെയും ഒപ്പം നിര്‍ത്തുമെന്നും ബാലന്‍ പറഞ്ഞു. ശ്രീധരന്റ ബദല്‍ സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപണവും ബാലന്‍ തള്ളി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയുന്നവരാണ് ചിലരെന്ന പരിഹാസവും വിഷയത്തില്‍ ഉന്നയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാപകമായി ഭൂമിയേറ്റെടുക്കേണ്ടെന്നതാണ് ഇ ശ്രീധരന്റെ സില്‍വര്‍ ലൈന്‍ ബദല്‍ നിര്‍ദ്ദേശത്തിന്റെ ഒരു നേട്ടം. ആദ്യം സെമിസ്പീഡ് റെയില്‍, പിന്നെ ഹൈ സ്പീഡ് റെയില്‍ പദ്ധതിയെന്ന നിര്‍ദ്ദേശമാണ് ഇദ്ദേഹം മുന്നോട്ട് വച്ചത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This