സു​ഡാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം ശനിയായാഴ്ച്ച സംസ്കരിക്കും..

Must Read

ഖാ​ർ​ത്തും: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം മൂ​ലം പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ട് അ​ഗ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ൽ എ​ത്തി​ക്കും. ആ​ൽ​ബ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഏ​പ്രി​ൽ 14-നാ​ണ് ഖാ​ർ​ത്തു​മി​ൽ വ​ച്ച് ആ​ൽ​ബ​ർ​ട്ട് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച വേ​ള​യി​ൽ ഫ്ലാ​റ്റി​ന്‍റെ ജ​ന​ലി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ൽ​ബ​ർ​ട്ട് വെ​ടി​യേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ആ​ൽ​ബ​ർ​ട്ടി​ന്‍റെ മൃ​ത​ദേ​ഹം സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റാ​നാ​യി​രു​ന്നി​ല്ല. അ​പ്പാ​ർ​ട്ട്മെ​ന്‍റ് കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ അ​ഭ​യം തേ​ടി​യി​രു​ന്ന കു​ടും​ബം, ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ൽ​ബ​ർ​ട്ടി​ന്‍റെ ഭാ​ര്യ​യും മ​ക​ളും നേ​ര​ത്തെ നാ​ട്ടി​ലെ​ത്തി​യി​രു​ന്നു.

ആ​ക്ര​മ​ണ സ​മ​യ​ത്ത് ഭാ​ര്യ സൈ​ബ​ലി​യും ഇ​ള​യ മ​ക​ൾ മ​രീ​റ്റ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ൽ​ബ​ർ​ട്ടി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​രു​വ​രും ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സു​ഡാ​നി​ൽ എ​ത്തി​യ​ത്.

ആ​ല​വേ​ലി​ൽ അ​ഗ​സ്റ്റി​ൻ-​മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ൽ​ബ​ർ​ട്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റാ​ർ​ലി, ഷ​ർ​മി. ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘം ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് വെ​ടി​വച്ച​തെ​ന്ന് പി​താ​വ് അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

കൂ​ടെ​യു​ള്ള ഭാ​ര്യ​യും മ​ക​ളും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്നു​വെ​ന്ന് അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. സു​ഡാ​നി​ലെ എം​ബ​സി​യി​ലു​ള്ള മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This