പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്; ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണം; 25,000 രൂപ തന്ന് അപമാനിക്കരുതെന്നും നടന്‍ അലന്‍സിയര്‍

Must Read

തിരുവനന്തപുരം: പുരസ്‌കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് നടന്‍ അലന്‍സിയര്‍ പറഞ്ഞ് വിവാദമാകുന്നു. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറയുന്നു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതൊടൊപ്പം ചലച്ചിത്ര പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്പെഷ്യല്‍ ജൂറി പുരസ്‌കാരമായി 25,000 രൂപ തന്ന് അപമാനിക്കരുതെന്ന് അലന്‍സിയര്‍ വിമര്‍ശിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലായിരുന്നു അലന്‍സിയറിന്റെ വിമര്‍ശനങ്ങള്‍.

അലന്‍സിയറിനെ കൂടാതെ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ വന്നെത്തിയ വേദിയിലായിരുന്നു വിവാദ പരാമര്‍ശനം.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This