അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി; പ്രതിയെ തിരിച്ചറിഞ്ഞ് സാക്ഷികള്‍

Must Read

ആലുവ: അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് പ്രധാന സാക്ഷി താജുദീന്‍ പറഞ്ഞു. സിഐടിയു തൊഴിലാളിയായ താജുദീനാണ് മാര്‍ക്കറ്റിലേക്ക് പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത്. പ്രതിയോട് തിരക്കയപ്പോള്‍ കുട്ടി തന്റേതാണെന്നായിരുന്നു അസ്ഫാക്ക് താജൂദിനോട് പറഞ്ഞിരുന്നത്.

പ്രതി കുട്ടിയുമായി ബസില്‍ കയറിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരി സുസ്മിത, കണ്ടക്ടര്‍ സന്തോഷ് ഇവരാണ് മറ്റു രണ്ടു സാക്ഷികള്‍. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This