മലയാളത്തിന് മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയങ്കരിയാണ് നടി അമല പോള്‍. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്അമല പോള്‍. മലമുകളില്‍നിന്നുളള തന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ അമല ആരാധകര്‍ക്കായി പങ്കുവച്ചു. നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്.
തലൈവി തിരിച്ചുവരുന്നു, ഏഞ്ചലിന്റെ തിരിച്ചുവരവ്, രാജകുമാരിയുടെ തിരിച്ചുവരവ് എന്നിങ്ങനെയാണ് കമന്റുകള്‍. എന്തിനാണ് ഇടവേള എടുത്തതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് അമല പ്രതികരിച്ചിട്ടില്ല. പതിവുപോലെ യാത്രയിലാണ് താരമെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇംതിയാസ് കദീര്‍ ആണ് ചിത്രം പകര്‍ത്തിയത്.
മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ക്രിസ്റ്റഫര്‍ ആണ് അമലയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. ഇടവേളയ്ക്കുശേഷം ദി ടീച്ചര്‍ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയതും കഴിഞ്ഞ വര്‍ഷമാണ്. അജയ് ദേവ്ഗണ്‍ ചിത്രം ഭോലയിലൂടെ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ചു. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് അമലയുടെ പുതിയ ചിത്രം. ഒക്ടോബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും.