അമലപോളിന് ധനുഷുമായി ബന്ധം? ഇടപെട്ട് രജനികാന്ത്; ഗോസിപ്പുകള്‍ നടിയുടെ കരിയര്‍ തകര്‍ത്തു?

Must Read

 

നടി അമല പോളിന്റെ കരിയര്‍ തകര്‍ത്തതിനെ കുറിച്ച് ചെയ്യാര്‍ ബാലു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ശേഷവും അമല അഭിനയത്തില്‍ തുടര്‍ന്നു. വിജയ് യുടേത് ഒരു കൂട്ടുകുടുംബമാണ്. അമല പോള്‍ ഷൂട്ടിങിന് പോകുന്നതും പാതിരാത്രി കയറി വരുന്നതും ഒന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു പരിധിവരെ വിജയ് എല്ലാം ബാലന്‍സ് ചെയ്യാനായി ശ്രമിച്ചു. എന്നാല്‍ ഒരു ഘട്ടം എത്തിയപ്പോള്‍ ഒരുമിച്ച് പോകാന്‍ കഴിയില്ല എന്ന അവസ്ഥയായി. ചെറിയ ചില അസ്വരസ്യങ്ങള്‍ വന്നപ്പോഴേക്കും, അവസരം കാത്തിരുന്നത് പോലെ അമലയുടെ അമ്മ വന്ന് മകളെയും കൂട്ടി കേരളത്തിലേക്ക് തിരിച്ചുവന്നുവത്രെ.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിന് ശേഷം ധനുഷുമായി ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകള്‍ വന്നു. ആ സമയം ധനുഷിനൊപ്പം അമല വിഐപി എന്ന ചിത്രം ചെയ്യുന്ന സമയം ആയിരുന്നു. ധനുഷിനൊപ്പം അഭിനയിക്കുന്ന ഏതൊരു നടിയും ഗോസിപ്പില്‍ വരുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ അമലയെ കുറിച്ചും വന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ ആ ഗോസിപ്പ് നിയന്ത്രണം ഇല്ലാതെ പ്രചരിച്ചു. ധനുഷ് മാസങ്ങളോളം വീട്ടിലെത്തുന്നില്ല എന്നും, മകളുടെ സങ്കടം കേട്ട് രജനികാന്ത് അമല പോള്‍ താമസിയ്ക്കുന്ന വീട്ടില്‍ പോയി സംസാരിച്ചു എന്നൊക്കെ ഗോസിപ്പുകള്‍ വന്നു.

രജനികാന്ത് അമലയെ പോയി കണ്ട് മരുമകനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്നോട്ട് പോകണം എന്ന് പറഞ്ഞത് വന്‍ വിവാദമായിരുന്നു. സ്വന്തം മരുമകനെ അടക്കി നിര്‍ത്തുന്നതിന് പകരം എന്തിനാണ് മറ്റ് നടിമാരെ തിരുത്താന്‍ പോകുന്നത് എന്ന് ചോദിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ ആ ഗോസിപ്പുകള്‍ എല്ലാം അമലയുടെ കരിയറിനെ വളരെ മോശമായി ബാധിച്ചു. തമിഴില്‍ സിനിമകള്‍ കിട്ടാതെയായി. അവസരങ്ങള്‍ വിളിച്ച് ചോദിച്ചിട്ടും നല്‍കിയില്ല. ചില സിനിമകളില്‍ കരാറ് ചെയ്തുവെങ്കിലും പിന്നീട് അവസാന നിമിഷം തഴയപ്പെട്ടു.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This