അരിക്കൊമ്പന് വീണ്ടും മയക്കുവെടി…അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല; വനം വകുപ്പിന്‍റെ നടപടി മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ;തുറന്നുവിടുന്ന സ്ഥലം വെളിപ്പെടുത്താതെ തമിഴ്നാട്

Must Read

കമ്പം: അരിക്കൊമ്പന് വീണ്ടും മയക്കുവെടി. തമിഴ്‌നാട് വനാതിര്‍ത്തി കടന്ന് കമ്പത്ത് പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയത്. വാഹനത്തില്‍ കയറ്റി ഉള്‍വനത്തില്‍ തുറന്നുവിടാന്‍ കൊണ്ടുപോകുകയാണ്. വെള്ളിമലയില്‍ തുറന്നുവിടുമെന്നാണ് സൂചന. എന്നാല്‍ പ്രതിഷേധമുള്ളതിനാല്‍ എവിടെ തുറന്നുവിടുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പാതി മയക്കത്തിലാണ് അരിക്കൊമ്പന്‍. വാഹനത്തില്‍ നിന്ന് തലയുയര്‍ത്തി തുമ്പിക്കൈ പുറത്തേക്ക് ഇട്ടാണ് സഞ്ചാരം. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴനാട് വൈല്‍ഡ് ചീഫ് വാര്‍ഡന്‍ അറിയിച്ചു. മേഘമല വന്യജീവി സങ്കേതത്തിനുള്ളിലാണ് വെള്ളിമല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

30 കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനമായ ഇവിടെ ധാരാളം ഭക്ഷണവും വെള്ളവുമുള്ളതിനാല്‍ ജനവാസ മേഖലയിലേക്ക് തിരികെ വരില്ലെന്നാണ് നിഗമനം. എന്നാല്‍ ജനവാസ മേഖലയില്‍ ഇറങ്ങി പരിചയമുള്ള അരിക്കൊമ്പന്‍ തിരികെ കേരളത്തിന്റെ വനാതിര്‍ത്തിയിലേക്കോ തമിഴ്‌നാട് അതിര്‍ത്തിയിലേക്കോ എത്താനുള്ള സാധ്യത തള്ളിക്കളായാനാവില്ല. അരി​ക്കൊമ്പന്‍ വിഷയത്തില്‍ കേരളം എടുത്ത തീരുമാനം ശരിയാണെന്ന് തെളിഞ്ഞുവെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ നടപടി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. നാല് കാലും ബന്ധിച്ച് ആനിമൽ ആംബുലൻസിലേക്ക് കയറ്റിയ കൊമ്പനെ ദൃശ്യങ്ങൾ പുറത്ത് വന്നു

കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This