വിമാനയാത്രക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരന്‍ പിടിയില്‍

Must Read

ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരന്‍ പിടിയില്‍. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.ദോഹ ബെംഗളൂരു ഫ്‌ലൈറ്റില്‍ വച്ചായിരുന്നു സംഭവം.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദോഹയിലെ ഒരു സ്വകാര്യ കമ്പനിയില്‍ പിആര്‍ ഓഫീസറാണ് മുരുഗേശന്‍. യാത്രക്കിടെ കുട്ടി മുരുഗേശന്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച് തുടങ്ങിയ ഇയാള്‍ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാള്‍ കുട്ടിയെ അനുചിതമായ നിലയില്‍ സ്പര്‍ശിക്കുന്നുണ്ടെന്ന് കണ്ടു. ഇതോടെ അവര്‍ വിവരം ഭര്‍ത്താവിനെ അറിയിച്ചു. ഇയാള്‍ വിവരം ഉടന്‍ ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും വിമാനത്താവളത്തിലെത്തിയപ്പോള്‍ പൊലീസിനു കൈമാറുകയുമായിരുന്നു.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This