‘ബ്ലൗസ് തിരിച്ചിട്ടിരുന്നെങ്കില്‍ നന്നായിരുന്നു’; അശ്ലീല കമന്റിന് ചുട്ട മറുപടി നല്‍കി ആര്യ

Must Read

ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ രസകരമായ സംഭവങ്ങളും നടി ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഓണത്തോടനുബന്ധിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുവപ്പ് കരയും കസവു സാരിയില്‍ അതിസുന്ദരിയായാണ് ആര്യ എത്തിയത്. ബാക്ക്‌ലെസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രങ്ങളെ അഭിനന്ദിച്ചെങ്കിലും അശ്ലീല കമന്റുമായി രംഗത്തുവന്നവരും ഉണ്ടായിരുന്നു. ആ ബ്ലൗസ് തിരിച്ചിട്ടിരുന്നെങ്കില്‍ നന്നായിരുന്നു എന്ന കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.

എന്നാല്‍ താരം ഈ കമന്റുകള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒട്ടും മടിക്കേണ്ട, താന്‍ ധൈര്യമായി ഇട്ടു നടന്നോളൂ. ആരും നിങ്ങളെ ജഡ്ജ് ചെയ്യില്ല. അത് നിങ്ങളുടെ ചോയിസാണ് എന്നാണ് ആര്യ മറുപടി നല്‍കിയത്.


മറ്റൊരാള്‍ ആര്യയുടെ ഫോട്ടോഷൂട്ടിനെ ബി ഗ്രേഡ് മൂവികളോടാണ് ഉപമിച്ചത്. ഇതിനും ആര്യ മറുപടി നല്‍കി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുകളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടെയും നിങ്ങളുടെ കാഴ്ചപ്പാടിനെയും ആശ്രയിച്ചിരിക്കും, ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This