യുഎസിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ചത് നാലു പേര്‍.പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി. വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതിര്‍ത്തശേഷം തീ ഇട്ടു.മിഷിഗണില്‍ .പോലീസ് അക്രമിയെ വെടിവെച്ച് കൊന്നു .അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം. ‘ഭീകരം’ എന്ന് ട്രംപ്

Must Read

മിഷിഗണ്‍ : അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കുന്നതിനിടെ വെടിവയ്പ്. അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ വെടിവെപ്പ്. നാലാൾ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് ദട്രോയിറ്റില്‍ നിന്ന് അന്‍പത് മൈല്‍ അകലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള പള്ളിയിലാണ് വെടിവെപ്പ് നടന്നത്. വെടിവെച്ച ശേഷം അക്രമി പള്ളിയ്ക്ക് തീയിട്ടു. ബര്‍ട്ടണ്‍ സ്വദേശിയായ നാല്‍പതുകാരനാണ് അക്രമം അഴിച്ചുവിട്ടതെന്ന് മിഷിഗണ്‍ പൊലീസ് പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമിയെ പൊലീസ് വെടിവച്ചതായാണ് വിവരം. സംഭവസമയത്ത് പള്ളിക്കുള്ളില്‍ നൂറിലധികം പേര്‍ ഉണ്ടായിരുന്നു. പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതുര്‍ക്കുകയായിരുന്നു.

അതിന് ശേഷമാണ് തീ ഇട്ടത്. ഈ തീ ആണയ്ക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. അക്രമ ശേഷം പള്ളിയില്‍ നിന്ന് കടന്നുകളഞ്ഞ അക്രമിയെ പൊലീസ് പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. അക്രമി എത്തിയ പിക്കപ്പ് ട്രക്ക് പള്ളിയില്‍ത്തന്നെ ഉണ്ടായിരുന്നു. ഫ്‌ലിന്റിന് പുറത്ത് ഏകദേശം 40,000 പേരടങ്ങുന്ന ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ബര്‍ട്ടണില്‍ നിന്നുള്ള 40കാരനായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ബര്‍ട്ടണിലുള്ള പ്രതിയുടെ വസതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തെ ‘ഭീകരം’ എന്ന് വിശേഷിപ്പിച്ചു. അക്രമം ഉടനടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം തന്റെ സോഷ്യല്‍ ട്രൂത്ത് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ആരാധനാലയത്തിലെ അക്രമം ഭീരുത്വപരവും കുറ്റകരവുമാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അഭിപ്രായപ്പെട്ടു. അക്രമിയുടെ ലക്ഷ്യം അജ്ഞാതമായി തുടരുമ്പോള്‍, ഈ ദാരുണമായ സംഭവം യുഎസിലെ ആരാധനാലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഓഗസ്റ്റില്‍ മിനിയാപൊളിസിലെ ചര്‍ച്ച് ഓഫ് ദി അനൗണ്‍സിയേഷനില്‍ കുര്‍ബാനയ്ക്കിടെയുണ്ടായ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യുഎസിലെ ഗ്രാന്‍ഡ് ബ്ലാങ്ക്, ഫ്‌ലിന്റ് മേഖലയിലുള്ള ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സിലാണ് രാവിലെ 10:25 ഓടെ ആക്രമണമുണ്ടായത്. സാന്‍ഫോര്‍ഡ് തന്റെ വാഹനം പ്രധാന കവാടത്തിലൂടെ ഓടിച്ചു കയറ്റിയ ശേഷം ഒരു റൈഫിള്‍ ഉപയോഗിച്ച് ആരാധനാ ചടങ്ങില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി പള്ളിക്ക് തീയിടുകയും ചെയ്തുവെന്ന് പോലീസ് മേധാവി വില്യം റെന്‍യെ അറിയിച്ചു. ആക്രമണ സമയത്ത് നൂറുകണക്കിന് ആളുകള്‍ പള്ളിക്കുള്ളിലുണ്ടായിരുന്നു. പത്ത് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്; ഇതില്‍ ഏഴ് പേരുടെ നില തൃപ്തികരമാണെങ്കിലും ഒരാള്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This