എറണാകുളം: കണ്ണമാലിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കണ്ണമാലി സ്വദേശി ജെസ്റ്റിന്‍ ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ വെച്ചു നടന്ന കൗണ്‍സിലിങിലാണ് പ്രതി പലതവണ തന്നെ ഉപദ്രവിച്ചെന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ ആര്‍ മനോജിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി.