സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ബൈക്കില്‍ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ലൈംഗീക അവയവം പുറത്ത് എടുത്ത് കാണിക്കുകയായിരുന്നു; യുവാവ് പിടിയില്‍

Must Read

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറൂര്‍ പഴഞ്ഞിപ്പാറ ഹരിജന്‍ കോളനി വി.എസ്.ഭവനില്‍ വി.എസ്.സജുവെന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16 ന് രാവിലെ 9 മണിയോടെ ചീനിവിളയില്‍ വച്ച് സ്‌കൂളില്‍ പോവുകയായിരുന്ന 5-ാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബൈക്കില്‍ പോവുകയായിരുന്ന സജു കുട്ടികളെ കണ്ട ഉടനെ ബൈക്ക് നിര്‍ത്തി ലൈംഗീക അവയവം പുറത്ത് എടുത്ത് ചേഷ്ടകള്‍ കാട്ടുകയായിരുന്നു. കുട്ടികള്‍ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് സി സി ടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This