ഇന്ന് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഇത്തവണയും പൊങ്കാല അര്‍പ്പണം. ഉച്ചക്ക് 1.20നു പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല. ക്ഷേത്രപരിസരത്ത് പൊങ്കാലയ്ക്ക് അനുവാദമില്ല.
1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത്തരത്തില്‍ പൊങ്കാല നടത്തേണ്ടതില്ല എന്നും ഈ സാഹചര്യത്തില്‍ ഈ തീരുമാനം പ്രായോഗികമല്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷവും കൊവിഡ് സാഹചര്യത്തില്‍ പണ്ടാര അടുപ്പില്‍ മാത്രമായിരുന്നു പൊങ്കാല നടത്തിയത്. കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ 1500 പേര്‍ക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ഇത്തവണയും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍, ഇളവുകള്‍ അനുവദിക്കുന്നത് രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് ക്ഷേത്രത്തില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം.