ഉറ്റവര്‍ സുരക്ഷിതരായി മടങ്ങിയെത്താന്‍ പ്രാര്‍ത്ഥനയോടെ രാജ്യം. യുക്രൈനിലുള്ളത് മലയാളികളുള്‍പ്പെടെ 20,000 ത്തോളം ഇന്ത്യക്കാര്‍ !!

Must Read

യുക്രൈനില്‍ നിന്ന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മലയാളികള്‍ മടങ്ങുന്നത്. യുക്രൈന്‍ വിടാന്‍ എംബസിയില്‍ നിന്ന് നിര്‍ദേശം വന്നതിനെത്തുടര്‍ന്നാണ് മലയാളികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുക്രൈനില്‍നിന്ന് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി വ്യോമയാനമന്ത്രാലയം ചര്‍ച്ച തുടരുകയാണ്.

ഇന്ത്യക്കാരുടെ സുരക്ഷ, മടങ്ങിവരവ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിലും കീവിലെ ഇന്ത്യന്‍ എംബസിയിലും കണ്‍ട്രോള്‍റൂമുകള്‍ തുറന്നു. തിരികെവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇപ്പോള്‍ യുക്രൈനിലുള്ളത്. ഇതില്‍ പതിനെണ്ണായിരം പേര്‍ വിവിധ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. ബാക്കിയുള്ളവര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പോരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തിലധികമാണ്.

താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുമെന്നതിനാല്‍ കൂടുല്‍ പേരും ഷാര്‍ജ വഴിയാണ് നാട്ടിലേക്കു വരുന്നത്. തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. നിലവില്‍ അതിര്‍ത്തിയില്‍ മാത്രമാണ് സൈനികര്‍ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ളത്.

Latest News

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ.മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നും 20,000 ആകുമെന്നും...

More Articles Like This