ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍; അയര്‍ക്കുന്നത്ത് വിയര്‍ത്ത് ജെയ്ക്ക്

Must Read

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ചാണ്ടി ഉമ്മന്‍. അയര്‍കുന്നത്ത് കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു. ആദ്യ പതിനാല് ബൂത്തിലെ ഫലം എണ്ണിക്കഴിയുമ്പോള്‍ മുവ്വായിരത്തിലധികം വോട്ടിനാണ് ചാണ്ടി ഉമ്മന്‍ മുമ്പില്‍ നില്‍ക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021ല്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍കുന്നത്ത് 1293 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. അയ്യായിരത്തിന് മുകളിലുള്ള വോട്ടാണ് യുഡിഎഫ് അയര്‍കുന്നത്ത് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് മേല്‍ക്കൈയുള്ള പഞ്ചായത്തു കൂടിയാണ് അയര്‍കുന്നം.

കഴിഞ്ഞ വട്ടം ജെയ്ക്ക് മുന്നിലെത്തിയ ബൂത്തുകളില്‍ പോലും ഇത്തവണ ചാണ്ടി ഉമ്മനാണ് മുന്നിലെത്തിയിരിക്കുന്നത്.

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This